ദുബായ്: ഐസിസി പ്രഖ്യാപിച്ച് ചാമ്പ്യന്‍സ് ട്രോഫി 12 അംഗ 'ടീം ഓഫ് ദ ടൂര്‍ണമെന്റില്‍' ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചു. വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ മുഹമ്മദ് ഷാമി എന്നിവരെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ പന്ത്രണ്ടാമനായി തിരഞ്ഞെടുത്തു.
പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് രച്ചിന്‍ രവീന്ദ്ര ഉള്‍പ്പെടെ നാല് ന്യൂസിലന്‍ഡ് താരങ്ങളും ടീമിലുണ്ട്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറെ ടൂര്‍ണമെന്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ടീമില്‍ ഇടം ലഭിച്ചില്ല. ബാറ്റിംഗിലും ഫീല്‍ഡിംഗിലും മിന്നിത്തിളങ്ങിയ ഗ്ലെന്‍ ഫിലിപ്‌സ്, പരിക്കുമൂലം ഫൈനല്‍ നഷ്ടപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ കീവിസ് പേസര്‍ മാറ്റ് ഹെന്‍ട്രിയും ടീമില്‍ ഇടം നേടി.
അഫ്ഗാനിസ്ഥാന്‍ ബാറ്ററായ ഇബ്രാഹിം സദ്രാന്‍, ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് എന്നിവരും ടീമില്‍ ഇടം പിടിച്ചു. സെമിയില്‍ എത്തിയ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളില്‍ നിന്ന് ആരും ടൂര്‍ണമെന്റ് ടീമില്‍ ഇടം നേടിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്