ഫെബ്രുവരി 9 ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് മറക്കാനാവാത്ത ഒരു രാത്രിയായിരുന്നു. ഇന്ത്യയിലെ തെരുവുകൾ ആനന്ദവും പാട്ടും നൃത്തവും കൊണ്ട് നിറഞ്ഞപ്പോൾ, ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ കാഴ്ചയും വ്യത്യസ്തമായിരുന്നില്ല.
ഡാണ്‍ഡിയ ഡാൻസ് കളിച്ചാണ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത്തും കോഹ്ലിയും വിജയാഘോഷത്തില്‍ മതിമറന്നത്.
സ്റ്റംപ് കൊണ്ടായിരുന്നു രോഹിത്തിന്റേയും കോഹ്ലിയുടേയും ഈ ആഘോഷ നൃത്തം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഗുജറാത്തിലേയും രാജസ്ഥാനിലേയും പരമ്ബരാഗത നാടോടി നൃത്തരൂപമാണ് ഡാണ്‍ഡിയ. ഹോളിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ന്യൂസിലൻഡിനെ 300 എന്ന സ്കോറിലേക്ക് എത്താൻ അനുവദിക്കാതെ പിടിച്ചുകെട്ടിയ ഇന്ത്യൻ സ്പിൻ നിരയും വലിയ അഭിനന്ദനം അർഹിക്കുന്നു. വരുണും കുല്‍ദീപും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രവീന്ദ്ര ജഡേജ ഒരു വിക്കറ്റം. ഇന്ത്യൻ ബോളർമാരില്‍ രവീന്ദ്ര ജഡേജയുടേതായിരുന്നു ഏറ്റവും മികച്ച ഇക്കണോമി, മൂന്ന്. മറ്റ് സ്പിന്നർമാർ ആരുടേയും ഇക്കണോമി അഞ്ചിന് മുകളില്‍ പോയില്ല.
. @nightchanges pic.twitter.com/hTXDBjUx1v
— saif media (@saifmedia_) March 9, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്