ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വിരമിച്ചേക്കുമെന്ന് സൂചന. ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ പത്തോവറില്‍ 30 റണ്‍സ് മാത്രം വിട്ടുനല്‍കി ജഡേജ ഒരു വിക്കറ്റ് നേടിയിരുന്നു. പ്രകടനത്തിന് പിന്നാലെ വിരാട് കോലി ജഡേജയെ ആലിംഗനം ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ജഡേജയുടെ പത്ത് ഓവറും പിന്നിട്ട ശേഷമായിരുന്നു പരസ്പര ആശ്ലേഷണം.
ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിന് പിന്നാലെ കോഹ്‌ലി സ്റ്റീവ് സ്മിത്തിനെ ആലിംഗനം ചെയ്തിരുന്നു. കൈ കൊടുത്ത് പരസ്പരം ആലിംഗനം ചെയ്തതിന് ശേഷം ഇരുവരും സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പിറ്റേന്ന് രാവിലെ സ്മിത്ത് ഏകദിനത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
മുന്‍പ് ഗാബയില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി മൂന്നാം ടെസ്റ്റിനിടെ കോഹ്‌ലി അശ്വിനുമായി സംസാരിച്ചശേഷം ആലിംഗനം ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുശേഷം, അശ്വിന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചതും കൂട്ടിവായിക്കുമ്പോള്‍ ഇവിടെയും ഒരു വിരമിക്കല്‍ മണക്കുന്നതായാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്