ദുബായ്: 2025 ലെ ഐസിസി പുരുഷ ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഏകപക്ഷീയമായിരുന്നുവെങ്കിലും മൈതാനത്തെ വീറും വാശിയുടെയും കുറവ് കാഴ്ചക്കാരെ പിന്തിരിപ്പിച്ചില്ല. ചിരവൈരികള്‍ തമ്മിലുള്ള ബ്ലോക്ബസ്റ്റര്‍ മത്സരം ലോകമെങ്ങും വന്‍തോതില്‍ പ്രേക്ഷകരെ നേടി.
ഔദ്യോഗിക സംപ്രേക്ഷകരായ ജിയോസ്റ്റാര്‍ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് എ മത്സരം 20.6 കോടി ആളുകളാണ് ടിവിയില്‍ കണ്ടത്. ഇത് ബാര്‍ക്ക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ ക്രിക്കറ്റ് മത്സരമായി ഇതോടെ ഇന്ത്യ-പാക് മല്‍സരം മാറി.
ഫെബ്രുവരി 23 ന് നടന്ന മത്സരം, വ്യൂവര്‍ഷിപ്പില്‍ 2023 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ 50 ഓവര്‍ മത്സരത്തെയും മറികടന്നു. ദുബായില്‍ നടന്ന മത്സരത്തിന്റെ റേറ്റിംഗുകള്‍ 2023 ലെ ഏകദിന ലോകകപ്പിനിടെ അഹമ്മദാബാദില്‍ നടന്ന മത്സരത്തേക്കാള്‍ 11 ശതമാനം കൂടുതലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്