തല്‍ക്കാലം വിരമിക്കില്ലെന്ന് നായകന്‍ രോഹിത് ശര്‍മ. ഏകദിനത്തില്‍ തുടരുമെന്ന് രോഹിത് വ്യക്തമാക്കി. ഈ ഫോര്‍മിറ്റില്‍ നിന്ന് ഒരിടത്തും പോകുന്നില്ല, ഒരു ഭാവി പദ്ധതിയുമില്ല. ഇപ്പോള്‍ സംഭവിക്കുന്നത് തുടരുമെന്നും രോഹിത് പറഞ്ഞു.
ഭാവിയിലും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ഐസിസി ചാമ്ബ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതിന് പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം.
'ഒരു കാര്യം ആദ്യമേ തന്നെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ തല്‍ക്കാലം ഒരിടത്തും പോകുന്നില്ല. ഈ ഫോർമാറ്റില്‍നിന്ന് വിരമിക്കുന്നുമില്ല'. ചാമ്ബ്യൻസ് ട്രോഫിക്ക് പിന്നാലെ താരം വിരമിക്കുമെന്ന് ഊഹാപോഹങ്ങള്‍ക്കാണ് അതോടെ അവസാനമായത്.
ഭാവിയിലേക്ക് തല്‍ക്കാലം പദ്ധതികളൊന്നുമില്ലെന്നും, ഭാവി കാര്യങ്ങള്‍ ഭാവിയില്‍ നടക്കുമെന്നും വാർത്തസമ്മേളനത്തില്‍ രോഹിത് കൂട്ടിച്ചേർത്തു. കലാശപ്പോരില്‍ ന്യൂസിലാൻഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം ചാമ്ബ്യൻസ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്.
ROHIT SHARMA DROPS BANGER. 🎤
I'M NOT GOING TO RETIRE
- 2027 World Cup Loading.🤞🇮🇳#RohitSharma #ChampionsTrophy2025 pic.twitter.com/AnddvpFZTE— Champions Trophy 2025 Commentary 🧢 (@IPL2025Auction) March 9, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്