വാഷിംഗ്‌ടൺ: ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വിൽപ്പനയ്ക്കു നടപടികളുമായി യുഎസ് .
4 ഗ്രൂപ്പുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നു യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം.
വൈസ് പ്രസിഡന്റഅ ജെ.ഡി. വാന്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കള്‍ വാല്‍സ് എന്നിവര്‍ക്കാണ് ടിക്ടോക്കിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനുള്ള ചുമതല.
സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ടിക് ടോക്കിന് യുഎസില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വില്‍പനയ്ക്ക്തയ്യാറല്ലെങ്കില്‍ രാജ്യത്ത് ടിക്ടോക് നിരോധിക്കുമെന്ന് ഉടമകളായ ബൈറ്റ് ഡാന്‍സിന് യു.എസ്. മുന്നറിയിപ്പും നല്‍കിയിരുന്നു.
പുതുതായി അധികാരമേറ്റ ട്രംപ് ഭരണകൂടമാണ് ടിക്ടോക്കിന് ഇളവനുവദിച്ചത്. ഏപ്രില്‍ അഞ്ച് വരെയാണ് ട്രംപ് ടിക്ടോക്കിന് സമയം നല്‍കിയത്. ടിക്ടോക്ക് വില്‍ക്കുന്നതിനുവേണ്ടി സമയം ഇനിയും നീട്ടിനല്‍കാമെന്നും ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്