ഷിക്കാഗോ: ഡെല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം, വിമാനത്തിലെ ഒരു ടോയ്ലറ്റ് ഒഴികെ മറ്റെല്ലാ ടോയ്ലറ്റുകളും ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ഷിക്കാഗോ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. പ്രശസ്ത വ്യോമയാന വെബ്സൈറ്റായ വ്യൂ ഫ്രം ദി വിങ്ങിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 216 ചിക്കാഗോയില്‍ നിന്ന് പറന്നുയര്‍ന്നെങ്കിലും അതിലെ 12 ടോയ്ലറ്റുകളില്‍ 11 എണ്ണവും അടഞ്ഞുപോയതിനെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, വിമാനം ഗ്രീന്‍ലാന്‍ഡിന് മുകളിലെത്തിയപ്പോഴാണ് തിരിച്ചുപോകാനുള്ള തീരുമാനം എടുത്തത്. ഏകദേശം 5 മണിക്കൂര്‍ പറന്നശേഷമാണ് തിരിച്ചുപോകാന്‍ തീരുമാനിച്ചത്. ഇതോടെ യാത്രക്കാരുടെ 10 മണിക്കൂര്‍ സമയം വെറുതേ നഷ്ടപ്പെട്ടു.
വിമാനത്തിലുണ്ടായിരുന്ന 300-ലധികം പേര്‍ക്ക് ഉപയോഗിക്കാന്‍ ഒരു ടോയ്ലറ്റ് മാത്രമേ ഫലത്തില്‍ ഉണ്ടായിരുന്നുള്ളൂ. സാങ്കേതിക പ്രശ്നം കാരണം ഏകദേശം അഞ്ച് മണിക്കൂര്‍ പറന്നതിന് ശേഷം വിമാനം യു-ടേണ്‍ ചെയ്തതായി എയര്‍ലൈന്‍ സ്ഥിരീകരിച്ചു.
''2025 മാര്‍ച്ച് 6 ന് ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന എഐ126 വിമാനം, ഒരു സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ഷിക്കാഗോയിലേക്ക് തിരിച്ചുപോയി. ഷിക്കാഗോയില്‍ ലാന്‍ഡ് ചെയ്ത ശേഷം, എല്ലാ യാത്രക്കാരും ജീവനക്കാരും സാധാരണഗതിയില്‍ ഇറങ്ങി. അസൗകര്യം കുറയ്ക്കുന്നതിന് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു,'' എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. യാത്ര റദ്ദാക്കലിനും സൗജന്യ റീഷെഡ്യൂളിംഗിനും പൂര്‍ണ്ണമായ റീഫണ്ട് നല്‍കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്