വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയ്ക്ക് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സംവിധാനം താന്‍ ഓഫ് ചെയ്താല്‍ ഉക്രെയ്‌ന്റെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയുമെന്ന് ഇലോണ്‍ മസ്‌ക് എക്സില്‍ കുറിച്ചു.
'ഉക്രെയ്‌നെതിരായ പോരാട്ടത്തില്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ പുടിനെ വെല്ലുവിളിച്ചു. ഉക്രെയ്ന്‍ സൈന്യത്തിന്റെ നട്ടെല്ലാണ് എന്റെ സ്റ്റാര്‍ലിങ്ക് സംവിധാനം. ഞാനത് നിര്‍ത്തിവെച്ചാല്‍ അവരുടെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയും.'- മസ്‌ക് പറഞ്ഞു.
ഉക്രെയ്‌ന്റെ പരാജയം സുനിശ്ചിതമായ സാഹചര്യത്തില്‍, വര്‍ഷങ്ങളോളം നീണ്ട അരുംകൊലകള്‍ എന്നെ വേദനിപ്പിക്കുന്നു. ഇത് ശ്രദ്ധിക്കുന്ന, ഇതേ കുറിച്ച് ചിന്തിക്കുന്ന മനസിലാക്കുന്ന ആരും ഇ 'സ്റ്റാര്‍ലിങ്ക് ' നിര്‍ത്താനാണ് ആഗ്രഹിക്കുക എന്നും മസ്‌ക് പറഞ്ഞു.
ഇതിന് മുമ്പും സെലന്‍സ്‌കിയ്ക്ക് എതിരെ മസ്‌ക് എക്സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരിക്കലും അവസാനിക്കാത്ത യുദ്ധമാണ് സെലന്‍സ്‌കി ആഗ്രഹിക്കുന്നതെന്നും അത് ഹീനമാണെന്നും മാര്‍ച്ച് മൂന്നിന് പങ്കുവെച്ച ഒരു പോസ്റ്റില്‍ മസ്‌ക് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്