വിര്‍ജീനിയ: പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. 20 വയസ്സുകാരി സുദിക്ഷ കൊണങ്കിയെയാണ് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം.
ഡൊമിനിക്കന്‍ റിപബ്ലിക്കില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് സുദിക്ഷയെ കാണാതാകുന്നത്. ഡൊമിനിക്കന്‍ റിപബ്ലിക്കിലെ പുന്റാ കാന എന്ന നഗരത്തിലെ ബീച്ചിലാണ് സുദിക്ഷയെ അവസാനമായി കണ്ടത്. സുഹൃത്തുക്കൾക്കൊപ്പം ഇവിടെയത്തിയ സുദിക്ഷ ബീച്ചിൽ നടക്കാനിറങ്ങിയതായിരുന്നു. പിന്നീട് പെൺകുട്ടിയെ ആരും കണ്ടിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം സുദിക്ഷയ്ക്കായുള്ള തിരച്ചില്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡൊമിനിക്കന്‍ റിപബ്ലിക് അവരുടെ സായുധ സേനയുടെ സേനയുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്