രാജ്യാന്തര ഫുട്‌ബോൾ കരിയറിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പിൻവലിച്ച് സുനിൽ ഛേത്രി. 40 കാരനായ ഛേത്രി എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്കായി ബൂട്ട് കെട്ടും.
മാർച്ച് 25ന് ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരം മടങ്ങിയെത്തുന്നത്. ഇന്ത്യൻ ഫുട്‌ബോൾ ടീം സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിച്ചെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗ്‌ളൂരു എഫ്‌സിക്കായി ഛേത്രി ഈ സീസണിലും കളിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് ഛേത്രി രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. കുവൈറ്റിനെതിരെ സമനില വഴങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഛേത്രി ഇന്ത്യൻ ടീമിനായി ഒടുവിൽ കളിച്ചത്. ബംഗളൂരു എഫ്‌സിക്കു വേണ്ടി ഈ സീസണിൽ 12 ഗോളുകൾ താരം നേടിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുൻപ് മാർച്ച് 19ന് മാലദ്വീപിനെതിരെ ഇന്ത്യ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഈ മത്സരത്തിൽ ഛേത്രി ടീമിന്റെ ഭാഗമാകുമോയെന്ന് വ്യക്തമല്ല. 19 വർഷത്തെ രാജ്യാന്തര ഫുട്‌ബോൾ കരിയറിൽ 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ ഇതിഹാസ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് താരം. ഇന്ത്യൻ സൂപ്പർ ലീഗിൽ നേരത്തെ മുംബയ് സിറ്റി എഫ്‌സിക്കായും താരം കളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്