ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. ഭൂപേഷ് ബഘേലിന്റെ മകനും മദ്യ കുംഭകോണത്തില്‍ പ്രതിയുമായ ചൈതന്യ ബഘേലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഭിലായിലെ വീട്ടില്‍ ഇഡി വീട്ടില്‍ പരിശോധനയ്ക്കെത്തിയത്.
അതിനിടെ ഒരു സംഘമാളുകള്‍ ഇഡി ഉദ്യോഗസ്ഥരെ വളയുകയും കൂട്ടമായി ആക്രമിക്കുകയുമായിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഒരു ഇഡി ഉദ്യോഗസ്ഥന്റെ കാറും ആക്രമിക്കപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘമാളുകള്‍ വളയുന്നതും അവരെ മര്‍ദിക്കുന്നതും കാണാം.
മദ്യകുംഭകോണത്തില്‍ ചൈതന്യ ബഘേല്‍ പണം കൈപ്പറ്റിയതായാണ് കേസ്. ഭിലായിലെ വീട്ടില്‍ പിതാവിനൊപ്പമാണ് ചൈതന്യ ബഘേല്‍ താമസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്