ആശാ വര്‍ക്കര്‍മാരുടെ സമരം: ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്

MARCH 10, 2025, 2:08 AM

ന്യൂഡല്‍ഹി: ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്ബില്‍ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടത്തിവരുന്ന സമരം ലോക്സഭയില്‍ ഉന്നയിക്കാൻ കോണ്‍ഗ്രസ്.

വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ആശാ വർക്കർമാരുടെ മാന്യമായ ആവശ്യത്തിനായുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ സഭാ നടപടികള്‍ നിർത്തിവച്ച്‌ ചർച്ച ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

അതേസമയം, പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്ന ഇന്ന് മണിപ്പൂർ, വഖഫ് ബില്‍, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കല്‍, മണ്ഡല പുനർനിർണയം, വോട്ടർ പട്ടികയിലെ ക്രമക്കേട് തുടങ്ങിയവ ഉയർത്തി പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam