'സർക്കാർ ഫണ്ട് ദുരുപയോ​ഗം ചെയ്തു'; അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി

MARCH 11, 2025, 7:55 AM

ഡൽഹി: സർക്കാർ ഫണ്ട് ദുരുപയോ​ഗം ചെയ്തുവെന്ന കേസില്‍ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കേസില്‍ കെജ്‌രിവാളിനെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകി.

2019ൽ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത് ദ്വാരകയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചുവെന്ന കേസിലാണ് നടപടിക്ക് കോടതി അനുമതി നൽകിയിരിക്കുന്നത്. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. അരവിന്ദ് കെജ്‌രിവാൾ എഎപി എംഎൽഎ ഗുലാപ് സിങ്, ദ്വാരക കൗൺസിലർ നിതിക ശർമ എന്നിവർക്കെതിരെയാണ് കേസ്.

ഡൽഹിയിൽ ആം ആദ്മി ഭരിച്ച പത്തുകൊല്ലത്തിനിടയിൽ, പൊതു ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപിച്ച് നിരവധി ആരോപണങ്ങളും പരാതിയുമായി ബിജെപി രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ രാഷ്ട്രീയ പരസ്യങ്ങൾക്കായി പൊതു ഫണ്ട് ദുരുപയോ​ഗം ചെയ്തതിന് ആം ആദ്മിയോട് പലിശയടക്കം 163.62 കോടി രൂപ തിരിച്ചടയ്ക്കാൻ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

ചില പദ്ധതികളുടെ പ്രചരണത്തിനായി ആം ആദ്മി പാർട്ടി യഥാർഥത്തിൽ അനുവദിച്ച തുകയേക്കാൾ കൂടുതൽ ചെലവഴിച്ചുവെന്നും ബിജെപി ആരോപിച്ചിരുന്നു. 54 കോടി രൂപ അനുവദിച്ച ബിസിനസ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയുടെ പ്രചാരണത്തിനായി 80 കോടി രൂപ ചെലവഴിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.

സമാനമായ രീതിയിൽ സർക്കാർ സ്കൂളുകളിലെ 9-12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി വോളന്ററി മെന്റർമാരെ സ്വാ​ഗതം ചെയ്യുന്ന 'ദേശ് കെ മെന്റർ' സ്കീമിനായി അനുവദിച്ച തുക 1.9 കോടിയും പരസ്യങ്ങൾക്കായി ചെലവാക്കിയത് 27.9 കോടിയുമാണെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ ബിജെപി ഇത്തരം ആരോപണങ്ങളൊക്കെ നിഷേധിച്ചു.

2024 ഒക്ടോബർ 16 ന് കെട്ടിട നിർമാണ മാനദണ്ഡങ്ങൾ ലംഘിച്ച് കെജ്‌രിവാൾ വീട് നവീകരിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജേന്ദർ ​ഗുപ്ത നേരത്തെ ​പരാതി നൽകിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരും ജഡ്ജിമാരും താമസിച്ചിരുന്ന രാജ്പൂർ റോഡിലെ പ്ലോട്ട് നമ്പർ 45, 47 എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്വത്തുക്കളും രണ്ട് ബംഗ്ലാവുകളും പൊളിച്ചുമാറ്റി 'ശീഷ് മഹൽ' നിർമാണത്തിൽ ലയിപ്പിച്ചെന്നാണ് പരാതി.

vachakam
vachakam
vachakam

പിന്നാലെ മറ്റൊരു ആരോപണവുമായി വിജേന്ദർ ​ഗുപ്ത രംഗത്തെത്തി. ആഡംബര നവീകരണങ്ങൾക്കും ഇന്റീരിയർ ഡെക്കറേഷനുകൾക്കുമായി കെജ്‌രിവാൾ, പൊതു ഫണ്ട് ദുരുപയോഗം ചെയ്തെന്നായിരുന്നു വിജിലൻസ് കമ്മീഷന് നൽകിയ പരാതി. പരാതിയിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ കേസെടുത്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam