നാലു വയസുകാരിയുടെ തല കോടാലി കൊണ്ട് അറുത്ത് അയൽവാസി 

MARCH 11, 2025, 4:41 AM

ഗുജറാത്തിലെ ഉദയപൂരിൽ നാലുവയസുകാരിയെ അയൽവാസി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 42 വയസുകാരനായ ലാലാ ഭായി തഡ്‌വിയാണ് റീത്ത തദ്വി എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവം നരബലി ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ കുട്ടിയും അമ്മയും സഹോദരനും ഒപ്പം നടന്നു വരുമ്പോൾ അയൽവാസിയായ ആൾ കുട്ടിയെ കടന്നുപിടിച്ച് വീട്ടിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് അമ്മയും അനുജനും നിലവിളിച്ചെങ്കിലും ഇയാൾ കുട്ടിയെ വിട്ടു നൽകിയില്ല. നിലവിളി കേട്ട് അയൽവാസികൾ എത്തിയെങ്കിലും ഇയാൾ അവരെ കോടാലി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

vachakam
vachakam
vachakam

വീട്ടിനുള്ളിൽ വെച്ച് കുട്ടിയുടെ കഴുത്ത് കോടാലി കൊണ്ട് അറുത്ത ശേഷം രക്തം വീടിനകത്തുള്ള ചെറിയ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചയായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകം തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam