2019 ൽ പുറത്തിറങ്ങിയ 'ലയൺ കിങ്' എന്ന ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയ ചിത്രമാണ് 'മുഫാസ'. ഡിസംബർ 20 ന് ലോകമെമ്പാടും റിലീസിനെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ഇംഗ്ലീഷിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം ഉടൻ തന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗിനായി ലഭ്യമാകും.
ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 709 മില്യൺ ഡോളർ നേടിയ ചിത്രം 2025 മാർച്ച് 26 ബുധനാഴ്ച ഡിസ്‌നിയിൽ റിലീസ് ചെയ്യും. മുഫാസ: ദി ലയൺ കിംഗ് ഡിസ്‌നി + ൽ സ്ട്രീം ചെയ്യാൻ ലഭ്യമാകുമെന്ന് ദി പീപ്പിൾ റിപ്പോർട്ട് ചെയ്തു.
കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് 'മുഫാസ: ദ ലയൺ കിംഗി'ലൂടെ പറയുന്നത്. ബാരി ജെങ്കിൻസാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്.
അനാഥനിൽ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് സിനിമയുടെ കഥ. ചിത്രത്തിൽ റാഫിക്കിയായി ജോൺ കാനി, പുംബയായി സേത്ത് റോജൻ, ടിമോനായി ബില്ലി ഐക്നർ, സിംബയായി ഡൊണാൾഡ് ഗ്ലോവർ, നളയായി ബിയോൺസ് നോൾസ്-കാർട്ടർ എന്നിവരാണ് ശബ്ദം നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്