യുവേഫ ചാംപ്യൻസ് ലീഗിൽനിന്ന് ലിവർപൂള്‍ പുറത്ത്. പിഎസ്ജിക്കെതിരായ രണ്ടാം പാദ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ തോൽവി വഴങ്ങിയത്.
ആദ്യ പാദത്തിൽ 1–0ന്റെ തോൽവി വഴങ്ങിയ ഫ്രഞ്ച് ക്ലബ്ബ്, ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ നിശ്ചിത സമയത്ത് ഒരു ഗോളിനു മുന്നിലെത്തുകയായിരുന്നു.
12–ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുടെ വകയായിരുന്നു പിഎസ്ജിക്കു ജീവൻ നൽകിയ ഗോൾ. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു.
ഷൂട്ടൗട്ടിൽ 1–4നായിരുന്നു പിഎസ്ജിയുടെ വിജയം. ലിവർപൂൾ താരങ്ങളായ ഡാർവിൻ നുനെസ്, കർട്ടിസ് ജോൺസ് എന്നിവരുടെ ഗോൾ ശ്രമങ്ങൾ പിഎസ്ജി ഗോളി ഡൊണ്ണരുമ പരാജയപ്പെടുത്തി.
ഈജീപ്ഷ്യൻ താരം മുഹമ്മദ് സലാ മാത്രമാണു ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. ക്വാർട്ടറിൽ ആസ്റ്റൻ വില്ല, ബ്രൂഷെ മത്സത്തിലെ വിജയിയായിരിക്കും പിഎസ്ജിയുടെ എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്