ഹാരി ബ്രൂക്ക് ഐ.പി.എല്ലിൽ നിന്നും പിന്മാറി, 2 വർഷം വിലക്ക് വന്നേക്കും

MARCH 11, 2025, 6:04 AM

ഡൽഹി ക്യാപിറ്റൽസിന്റെ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി. കരിയറിലെ തിരക്കേറിയ ഘട്ടത്തിൽ റീചാർജ് ചെയ്യാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് പിൻമാറിയത്. താരലേലത്തിൽ 6.25 കോടി രൂപയ്ക്കാണ് ഡൽഹി ബ്രൂക്കിനെ സ്വന്തമാക്കിയത്. ബ്രൂക്ക് കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്, ബിസിസിഐയെ അറിയിച്ചു.

ജോസ് ബട്‌ലർക്ക് പകരമായി ബ്രൂക്കിനെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീം നായകനായി നിയമിക്കുമെന്ന വാർത്തകൾക്കിടെയാണ് പിന്മാറ്റം. ഇതോടെ ഐപിഎല്ലിലെ പുതിയ നിയമപ്രകാരം ബ്രൂക്കിന് രണ്ട് വർഷത്തേക്ക് ലീഗിൽ നിന്ന് വിലക്ക് വരും. കഴിഞ്ഞ സീസൺ തുടങ്ങുന്നതിന് 10 ദിവസം മുൻപ് മുത്തശ്ശിയുടെ നിര്യാണത്തെത്തുടർന്ന് ബ്രൂക്ക് പിന്മാറിയിരുന്നു.

താരലേലത്തിൽ ടീമുകളിലെത്തിയശേഷം അവസാന നിമിഷം താരങ്ങൾ പരിക്കുമൂലമല്ലാതെ പിൻമാറുന്നത് ടീമുകളുടെ സന്തുലനത്തെ തന്നെ ബാധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മതിയായ കാരണങ്ങളില്ലാതെ പിൻമാറുന്ന താരങ്ങളെ വിലക്കണമെന്ന് ടീം ഉടമകൾ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അകാരണമായി പിൻമാറുന്ന താരങ്ങൾക്ക് രണ്ട് വർഷ വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചത്.

vachakam
vachakam
vachakam

ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്നും ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും ബ്രൂക്ക് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് പ്രധാനപ്പെട്ട കാലഘട്ടമാണെന്നും ഭാവി പരമ്പരകൾക്കായി തയ്യാറെടുക്കുകയാണ് ലക്ഷ്യമെന്നും ബ്രൂക്ക് വ്യക്തമാക്കി. 2023 ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഐപിഎല്ലിൽ കളിച്ച ബ്രൂക്ക് 11 കളികളിൽ ഒരു സെഞ്ചുറി അടക്കം 190 റൺസ് മാത്രമാണ് നേടിയത്.

ഹാരി ബ്രൂക്കിന്റെ പകരക്കാരനാരാകുമെന്ന് ഡൽഹി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലിൽ ആരാകും ഡൽഹിയെ നയിക്കുക എന്ന കാര്യവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അക്‌സർ പട്ടേൽ ആകും ഡൽഹി ക്യാപ്ടനെന്നാണ് സൂചനകൾ. മാർച്ച് 22ന് തുടങ്ങുന്ന ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനെ നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam