ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രം രചിച്ചു വിക്കി കൗശലിന്റെ ഛാവ. രണ്‍ബീര്‍ കപൂറിന്റെ അനിമലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ഹിന്ദി ചിത്രമെന്ന പദവി സ്വന്തമാക്കി.
23 ദിവസത്തിനുള്ളില്‍ 503.3 കോടി രൂപ സമാഹരിച്ചാണ് അനിമലിന്റെ 502.98 കോടി രൂപയുടെ റെക്കോഡ് മറികടന്നത്. ആമിര്‍ ഖാന്റെ ദംഗല്‍, യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ബോക്സ് ഓഫീസ് വമ്ബന്മാരെയും ഛാവ മറികടന്നു. ബാഹുബലി 2 നെ മറികടക്കാന്‍ വെറും 7.69 കോടി മാത്രം മതി.
ലക്ഷ്മ ണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവയില്‍ ഔറംഗസേബായി അക്ഷയ് ഖന്നയും യേശുഭായിയായി രശ്മിക മന്ദാനയും മികച്ച പ്രകടനവും കാഴ്ചവച്ചു.
ഛാവയ്ക്ക് ശേഷം, അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ ലവ് & വാര്‍ എന്ന സിനിമയില്‍ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പം വിക്കി അഭിനയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്