റീ റിലീസിനൊരുങ്ങി 'കുമ്പളങ്ങി നൈറ്റ്സ്'

MARCH 5, 2025, 11:24 PM

 ഷെയിൻ നിഗം, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, അന്ന ബെൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ കുമ്പളങ്ങി നൈറ്റ്സ് മികച്ച പ്രതികരണമാണ് നേടിയത്.

ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

മാർച്ച് ഏഴിന് പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ കുമ്പളങ്ങി നൈറ്റ്സ് റീ റിലീസ് ചെയ്യും. തിയേറ്ററിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 

vachakam
vachakam
vachakam

 ശ്യാം പുഷ്‌കരന്റെ രചനയില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

 ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചു. ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രത്തിൽ ഷമ്മി എന്ന കഥാപാത്രമായുള്ള ഫഹദ് ഫാസിലിന്റെ പ്രകടനം ഏറെ കയ്യടികൾ നേടിയിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam