മാർക്കോയ്‌ക്ക് ശേഷം നിർമാതാവ് ഷരീഫ് മുഹമ്മദ് നിർമിക്കുന്ന പുതിയ സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. കാട്ടാളൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഷെരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. വയലൻസ് സിനിമയെന്ന് വ്യക്തമാക്കുന്ന പോസ്റ്ററാണ് എത്തിയത്. ആന്റണി പെപ്പെയാണ് കാട്ടാളനിലെ നായകൻ.
ആളിക്കത്തുന്ന അഗ്നിക്ക് മുമ്ബിൻ പെപ്പെ നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. ക്യൂബ്സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.
പോസ്റ്ററിന് പിന്നാലെ വിമർശിച്ചും പ്രശംസിച്ചും ആളുകള്‍ കമന്റ് ബോക്സില്‍ എത്തി. പെപ്പെയുടെ പ്രകടനം കാണാൻ കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്.
പ്രൊഡക്ഷൻ നമ്ബർ 2 എന്ന പേരില്‍ ചിത്രത്തിന്റെ അനൗസ്മെന്റ് പോസ്റ്റർ ക്യൂബ്സ് പ്രൊഡക്ഷൻ നേരത്തെ പുറത്തുവിട്ടിരുന്നു. നവാഗതനായ പോള്‍ ജോർജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്