ഒരു ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മലയാളം ചിത്രം എന്നതിനാല്‍ തന്നെ ഡിക്യു 40 ന് വലിയ ഹൈപ്പാണുള്ളത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഐ ആം ഗെയിം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പോസ്റ്ററിനൊപ്പമാണ് ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു കൈയില്‍ ചീട്ടും മറുകൈയില്‍ ക്രിക്കറ്റ് ബോളുമൊക്കെ പിടിച്ചിരിക്കുന്ന ദുല്‍ഖറിന്റെ കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
മലയാളത്തില്‍ ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് ചമന്‍ ചാക്കോ ആണ്.
ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ ആരംഭിക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്