റൊണാൾഡോയുടെ മികവിൽ അൽ നസറിന് ജയം

MARCH 1, 2025, 8:09 AM

കിംഗ് അബ്ദുൾ അസീസ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ അൽ വെഹ്ദയെ 2-0ന് അൽ നസർ പരാജയപ്പെടുത്തി.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, പകരക്കാരനായ ആഞ്ചലോയുടെ മനോഹരമായ പാസിന് തലവെച്ച് രണ്ടാം പകുതിയിൽ 3-ാം മിനിറ്റിൽ തന്നെ റൊണാൾഡോ ലീഡ് നേടി. റൊണാൾഡോയുടെ സീസണിലെ 17-ാം ലീഗ് ഗോളായിരുന്നു ഇത്.

ഇഞ്ചുറി ടൈമിൽ റൊണാൾഡോ മനോഹരമായ ഒരു ഫ്രീകിക്ക് പെനാൽറ്റി ഏരിയയ്ക്കുള്ളിൽ ജൂനിഞ്ഞോ ബക്കൂനയുടെ കൈയിൽ തട്ടി. വാർ പരിശോധനയിൽ പെനാൽറ്റി അനുവദിച്ചു. ആ പെനാൽട്ടി റൊണാൾഡോ എടുക്കുന്നതിന് പകരം സാദിയോ മാനെക്ക് നൽകി. മാനെ പന്ത് ലക്ഷ്യത്തിലെത്തിച്ച് അൽ നസറിന്റെ ജയം ഉറപ്പിച്ചു. മാനെ അവസാന 9 മത്സരങ്ങളിൽ ഗോളൊന്നും നേടിയിരുന്നില്ല.

ഈ വിജയത്തോടെ 22 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി അൽ നസർ ലീഗ് സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam