ബുധനാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നിൽ തന്നെ നിൽക്കുന്നു. ഈ ജയത്തോടെ തങ്ങളുടെ ഒന്നാം സ്ഥാനത്തെ ലീഡ് 13 പോയിന്റായി അവർ ഉയർത്തി.
ഡൊമിനിക് സോബോസ്ലായ്, അലക്‌സിസ് മാക് അലിസ്റ്റർ എന്നിവരുടെ ഗോളുകളാണ് ആൻഫീൽഡിൽ ലിവർപൂളിന്റെ വിജയം ഉറപ്പിച്ചത്.
11-ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ മനോഹരമായ ഷോട്ടിൽ സോബോസ്‌ലായ് ലിവർപൂൾ മുന്നിലെത്തി. ഹാഫ് ടൈമിന് ശേഷം ന്യൂകാസിൽ പൊരുതി കളിച്ചെങ്കിലും അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു. അറുപത്തിമൂന്നാം മിനിറ്റിൽ മുഹമ്മദ് സലാ പാസ് മുതലാക്കി മാക് അലിസ്റ്റർ മികച്ചൊരു ഫിനിഷിംഗിലൂടെ ലക്ഷ്യത്തിൽ എത്തിച്ച് ലിവർപൂളിന്റെ ജയം ഉറപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്