ചാംപ്യന്‍സ് ട്രോഫിയില്‍ നാണക്കേടിന്റെ റെക്കോഡിട്ട് പാക് ടീം; ഇവന്റ് ചരിത്രത്തിലെ ഏറ്റവും മോശം ഫിനിഷ്

FEBRUARY 27, 2025, 8:43 AM

റാവല്‍പിണ്ടി: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാന് നാണക്കേടിന്റെ പുതിയ റെക്കോഡ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മഴ കാരണം വ്യാഴാഴ്ച പാകിസ്ഥാന്‍-ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫി മത്സരം ഉപേക്ഷിച്ചതോടെയാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ടീം കൂടുതല്‍ നാണക്കേടിലേക്ക് വഴുതി വീണത്. 

മത്സരത്തില്‍ പാക്കിസ്ഥാനും ബംഗ്ലാദേശും ഓരോ പോയിന്റ് വീതം പങ്കിട്ടു. എന്നിരുന്നാലും, ഗ്രൂപ്പ് എ പോയന്റ് പട്ടികയില്‍ ബംഗ്ലാദേശിനും പിന്നില്‍ ഏറ്റവും അവസാന സ്ഥാനത്താണ് പാകിസ്ഥാന്‍ എത്തിയത്. മുഹമ്മദ് റിസ്വാന്‍ നയിച്ച ടീം ഒരു പോയിന്റും -1.087 നെറ്റ് റണ്‍ റേറ്റുമാണ് പരിതാപകരമായ അവസ്ഥയിലാണ്. 

നിലവിലെ ചാമ്പ്യന്‍മാര്‍ മാത്രമല്ല, ടൂര്‍ണമെന്റിന് ആതിഥേയരും കൂടിയായ പാകിസ്ഥാന്‍ ഐസിസി ചാംപ്യന്‍സ് ട്രോഫി ഇവന്റ് ചരിത്രത്തിലെ ഏറ്റവും മോശം ഫിനിഷാണ് നടത്തിയത്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയയുടെ ഒരു പോയിന്റും -0.680 നെറ്റ് റണ്‍ റേറ്റും എന്ന മോശം റെക്കോര്‍ഡാണ് പാകിസ്ഥാന്‍ സ്വന്തം പേരിലാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam