ഇസ്ലാമാബാദ്: ഇംഗ്ലണ്ട് ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ജോസ് ബട്‌ലര്‍. ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇംഗ്ലണ്ടിന്റെ മല്‍സരങ്ങള്‍ സമാപിക്കുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് ബട്‌ലര്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീമിന്റെ അവസാന ലീഗ് മത്സരത്തിന് മുന്നോടിയായാണ് 34-കാരനായ ബട്‌ലര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് തന്റെ ടീം പുറത്തായതാണ് രാജി തീരുമാനത്തിന് കാരണമെന്ന് ബട്ലര്‍ പറഞ്ഞു. ഇന്ത്യയോട് ഏകദിന പരമ്പര 3-0 ന് തോറ്റ ശേഷമാണ് ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലേക്ക് എത്തിയത്. 2025 ല്‍ ബട്‌ലറുടെ കീഴില്‍ കളിച്ച 10 ല്‍ 9 ഏകദിന മല്‍സരങ്ങളിലും ഇംഗ്ലണ്ട് പരാജയപ്പെട്ടു.
2022ല്‍ ബട്ട്ലറുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടിയിരുന്നു. എന്നാല്‍ 2023ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമിഫൈനലില്‍ ഇന്ത്യയോട് തോറ്റ് പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്