ചണ്ഡീഗഢ്: പാകിസ്ഥാന്‍ ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാന്‍ തന്റെ സേവനം വാഗ്ദാനം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ്. ഒരു വര്‍ഷം കൊണ്ട് പാക് ടീമിനെ മികച്ച ടീമാക്കി മാറ്റാന്‍ തനിക്ക് സാധിക്കുമെന്നും ക്രിക്കറ്റ് അക്കാദമി നടത്തുന്ന യോഗ്രാജ് സിംഗ് പറഞ്ഞു.
'ഞാന്‍ പാകിസ്ഥാനിലേക്ക് പോയാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ ടീമിനെ മികച്ചതാക്കും. നിങ്ങള്‍ എല്ലാവരും എന്നെ ഓര്‍ക്കും. ഇതെല്ലാം അഭിനിവേശമാണ്. യോഗ്രാജ് സിംഗ് പരിശീലനത്തിനായി ഒരു ദിവസം 12 മണിക്കൂര്‍ നല്‍കുന്നു. നിങ്ങളുടെ രക്തവും വിയര്‍പ്പും നിങ്ങളുടെ രാജ്യക്കാര്‍ക്കും നിങ്ങളുടെ കളിക്കാര്‍ക്കും സമര്‍പ്പിക്കണം,' യോഗ്രാജ് സിംഗ് പറഞ്ഞു.
ക്രിക്കറ്റ് കമന്റേറ്റര്‍മാരായ മുന്‍ പാക് താരങ്ങളായ വസീം അക്രത്തിനും ഷോയബ് അക്തറിനുമെതിരെ യോഗ്രാജ് സിംഗ് ആഞ്ഞടിച്ചു.
കമന്ററി ബോക്സില്‍ ഇരുന്നുകൊണ്ട് വലിയ സംസാരം നടത്തിയതുകൊണ്ട് കാര്യമില്ലെന്നും ഗ്രൗണ്ടിലിറങ്ങിയാണ് കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റുഡിയോയിലിരുന്ന് ടീമിനെ പരിഹസിക്കാതെ കളിക്കാരെ സഹായിക്കാന്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ അക്രത്തോടും അക്തറിനോടും സിംഗ് ആവശ്യപ്പെട്ടു.
'വസീം അക്രത്തെപ്പോലുള്ള വമ്പന്‍ കളിക്കാര്‍ ഇത്തരത്തില്‍ വെറുപ്പുളവാക്കുന്ന കാര്യങ്ങള്‍ പറയുന്നോ? ചുറ്റുമുള്ളവര്‍ ചിരിക്കുന്നു. അവര്‍ ലജ്ജിക്കണം. ഷൊയ്ബ് അക്തര്‍, ഇത്രയും വലിയ കളിക്കാരന്‍ - നിങ്ങള്‍ പാകിസ്ഥാന്‍ കളിക്കാരെ രോഹിത് ശര്‍മ്മയോടും വിരാട് കോഹ്ലിയോടും താരതമ്യം ചെയ്യുകയാണോ? വസീം ജി, നിങ്ങള്‍ അവിടെ ഇരുന്നു പണം സമ്പാദിക്കുന്നു, അല്ലേ? നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങി ക്യാംപുകള്‍ സംഘടിപ്പിക്കുക. പാകിസ്ഥാന് ലോക കപ്പ് നേടിക്കൊടുക്കാന്‍ മഹാന്‍മാരായ നിങ്ങളില്‍ ആര്‍ക്ക് സാധിക്കുമെന്ന് കാണട്ടെ. അതിന് പറ്റിയില്ലെങ്കില്‍ രാജിവെക്കുക,' യോഗ്രാജ് സിംഗ് സ്പോര്‍ട്സ് നെക്സിനോട് പറഞ്ഞു.
നിലവിലെ കളിക്കാരോട് പരുഷമായ വാക്കുകള്‍ ഉപയോഗിച്ചതിനും അക്രത്തെയും അക്രമിനെയും യോഗരാജ് വിമര്‍ശിച്ചു. ഇത്തരം അഭിപ്രായങ്ങള്‍ അവരുടെ മനോവീര്യം കൂടുതല്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്