ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്നൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്‌സിച് ടൗണിനെ പരാജയപ്പെടുത്തി. ഓൾഡ്ട്രാഫോർഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.
രണ്ടാം പകുതി പൂർണ്ണമായും 10 പേരുമായി കളിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഇപ്‌സിച് ലീഡ് എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ വരുത്തിയ പിശക് മുതലാക്കി ജേഡൻ ഫിലോഗ് ഒഴിഞ്ഞ വലയിൽ പന്ത് എത്തിച്ച് അവർക്ക് ലീഡ് നൽകി.
മാഞ്ചസ്റ്റർ യുണൈറ്റഡ് അധികം വൈകാതെ തിരിച്ചടിച്ചു. 22-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടി. പിന്നാലെ 26-ാം മിനിറ്റിൽ ഡിലിറ്റിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡും എടുത്തു. ഈ രണ്ട് ഗോളുകളും ബ്രൂണോ ഫെർണാണ്ടസ് എടുത്ത സെറ്റ് പീസിൽ നിന്നായിരുന്നു വന്നത്.
കളി യുണൈറ്റഡിന്റെ നിയന്ത്രണത്തിൽ ഇരിക്കെ 43 -ാം മിനിട്ടിൽ ഡോർഗു ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. ഇതോടെ ഇപ്‌സിചിന് തിരികെവരാനായി. ആദ്യ പകുതി അവസാനിക്കും മുമ്പ് സമനില ഗോളും നേടി. സ്‌കോർ 2-2.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൂണോയുടെ മറ്റൊരു സെറ്റ് പീസ് യുണൈറ്റഡിന് ലീഡ് തിരികെ നൽകി. ബ്രൂണോയുടെ കോർണറിൽ നിന്ന് മഗ്വയർ ആണ് യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടിയത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 33 പോയിന്റുമായി 14-ാം സ്ഥാനത്ത് നിൽക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്