'മത്സരങ്ങളെല്ലാം ഒരേവേദിയിൽ'; ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുമെന്ന് കമ്മിൻസ്

FEBRUARY 26, 2025, 4:25 AM

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ മികച്ച തുടക്കമാണ് ഇന്ത്യൻ ടീമിന് ലഭിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെയും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെയും ഇന്ത്യ അനായാസം പരാജയപ്പെടുത്തുകയുണ്ടായി.

ഇതോടെ ഇന്ത്യ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടെ ഇന്ത്യൻ ടീമിനും ഐസിസിയ്ക്കും എതിരെ വലിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഏകദിന നായകനായ പാറ്റ് കമ്മിൻസ്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടക്കുന്നത് ടീമിന് വലിയ മേൽകൈ നൽകുന്നുണ്ട് എന്നാണ് പാറ്റ് കമ്മിൻസ് പറയുന്നത്.

പാക്കിസ്ഥാൻ മണ്ണിൽ കളിക്കാൻ ഇന്ത്യൻ ടീം തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ആയിരുന്നു ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനിച്ചത്. ശേഷമാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായ് മൈതാനത്തേക്ക് മാറ്റിയത്. 

vachakam
vachakam
vachakam

ഇതിന് പിന്നാലെയാണ് ഇപ്പോൾ കമ്മിൻസ് രംഗത്തെത്തിയത്. ഇത്തരത്തിൽ ഒരു സജ്ജീകരണം ചെയ്തത് ഐസിസിയുടെ ഭാഗത്ത് വന്ന പിഴവായാണ് കമ്മിൻസ് കാണുന്നത്. ഒരു ഓസ്ട്രേലിയൻ സ്പോർട്സ് ചാനലിൽ സംസാരിക്കുന്ന സമയത്തായിരുന്നു കമ്മിൻസ് തന്റെ അഭിപ്രായം പറഞ്ഞത്. നിലവിൽ കാൽമുട്ടിനേറ്റ പരിക്ക് മൂലം ഓസ്ട്രേലിയൻ ടീമിൽ നിന്നും മാറി നിൽക്കുകയാണ് കമ്മിൻസ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam