ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി വിരാട് കോഹ്‌ലി. ചാമ്ബ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നേടിയ സെഞ്ച്വറിയാണ് റാങ്കിങ്ങിൽ തുണച്ചത്.
ടൂർണമെന്റിന് മുമ്ബ് ആറാം സ്ഥാനത്തായിരുന്ന കോഹ്‌ലി 111 പന്തില്‍ നിന്ന് 100 റണ്‍സ് നേടി ദുബായില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഡാരില്‍ മിച്ചലിനെ മറികടന്നാണ് അദ്ദേഹം അഞ്ചാം സ്ഥാനത്ത് എത്തിയത്.
ശുഭ്മാൻ ഗില്‍ റാങ്കിംഗില്‍ ആധിപത്യം തുടരുന്നുണ്ട്. . 817 റേറ്റിംഗ് പോയിന്റുമായി ഗില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന ബാബറിനേക്കാള്‍ 47 പോയിന്റ് മുന്നിലാണ്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 757 പോയിന്റുമായി മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസൻ 743 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.
ആദ്യ പത്തില്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ നാല് കളിക്കാരുണ്ട്, ശ്രേയസ് അയ്യർ ഒമ്ബതാം സ്ഥാനത്തുണ്ട്. അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മൂന്നാം സ്ഥാനത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു.
1. ശുഭ്മാൻ ഗിൽ (ഇന്ത്യ) - 817 പോയിന്റുകൾ
2. ബാബർ അസം (പാകിസ്ഥാൻ) - 757 പോയിന്റുകൾ
3. രോഹിത് ശർമ്മ (ഇന്ത്യ) - 757 പോയിന്റുകൾ
4. ഹെൻറിച്ച് ക്ലാസൻ (ദക്ഷിണാഫ്രിക്ക) - 743 പോയിന്റുകൾ
5. വിരാട് കോഹ്‌ലി (ഇന്ത്യ) - 743 പോയിന്റുകൾ
ടോപ്പ് 25 ലെ മറ്റ് ഇന്ത്യൻ താരങ്ങൾ
9. ശ്രേയസ് അയ്യർ - 679 പോയിന്റുകൾ
15. കെ എൽ രാഹുൽ - 627 പോയിന്റുകൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്