കോപ്പ ഡെൽ റേ: ആദ്യപാദ സെമിയിൽ റയൽ മാഡ്രിഡിന് ജയം

FEBRUARY 28, 2025, 3:11 AM

കോപ്പ ഡെൽ റേ ആദ്യ പാദ സെമിയിൽ റയൽ സോസിഡാഡിനെ ബ്രസീലിയൻ താരം എൻഡ്രിക്ക് നേടിയ ഗോളിൽ 1-0ത്തിന് കീഴടക്കി റയൽ മാഡ്രിഡ്. സോസിഡാഡിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ 19-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ തകർപ്പൻ അസിസ്റ്റിൽ നിന്നാണ് എൻഡ്രിക്ക് റയലിന്റെ ജയമുറപ്പിച്ച ഗോൾ നേടിയത്.

ഇടവേളയ്ക്ക് തൊട്ടുമുൻപ് മാഡ്രിഡ് ഡിഫൻഡർ റൗൾ അസൻസിയയ്‌ക്കെതിരെ സോസിഡാഡിന്റെ കാണികൾ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ മത്സരം അൽപ്പനേരം തടസപ്പെട്ടു. 'അസൻസിയോ ഡൈ' എന്ന് കാണികൾ നിരന്തരം ഉച്ചത്തിൽ വിളിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് 22 കാരനായ അസൻസിയോയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. റയലിന്റെ മത്സരം നടക്കുന്ന പലവേദികളിലും അസൻസിയോയ്ക്കെതിരെ കാണികൾ മുദ്രാവാക്യം വിളിക്കാറുണ്ട്.

ഒരു മഞ്ഞക്കാർഡ് കൂടി കണ്ട അസൻസിയോയ്ക്ക് പകരം രണ്ടാം പകുതിയിൽ ലൂകാസ് വാസ്‌കസിനെ കോച്ച് ആൻസലോട്ടി കളത്തിലിറക്കിയിരുന്നു. ഏപ്രിൽ 2നാണ് രണ്ടാം പാദം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam