ഉക്രൈന് യുദ്ധം ജയിക്കാൻ കഴിയില്ലെന്ന് സെലെൻസ്‌കിയോട് ട്രംപും വാൻസും 

FEBRUARY 28, 2025, 8:28 PM

വാഷിംഗ്ടണ്‍: ഉക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയോട് രൂക്ഷമായി കയർത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും.

വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും, യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ അംഗീകരിക്കാൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ നിർബന്ധിച്ചു. 

എന്നാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള നയതന്ത്രം സാധ്യമല്ലെന്ന് സെലെൻസ്‌കി അവരോട് പറഞ്ഞു.  പിന്നാലെ സെലെൻസ്കി അനാദരവ് കാട്ടുന്നെന്ന് വാൻസ് കുറ്റപ്പെടുത്തി. മൂന്ന് വർഷത്തെ അമേരിക്കൻ പിന്തുണയ്ക്ക് സെലെൻസ്‌കി നന്ദി കാട്ടുന്നില്ലെന്നായി ട്രംപും വാൻസും പ്രതികരിച്ചത്.

vachakam
vachakam
vachakam

കൂടിക്കാഴ്ച യുഎസും ഉക്രെയ്‌നും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, "സെലെൻസ്കി ഒന്നുകില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് തയ്യാറാകണം. അല്ലെങ്കില്‍ തങ്ങള്‍ തങ്ങളുടെ വഴിക്ക് പോകും. സെലെൻസ്കി മൂന്നാം ലോകമഹായുദ്ധം വച്ച്‌ ചൂതാട്ടം നടത്തുകയാണ്. അമേരിക്കയോട് നന്ദി വേണം. റഷ്യയുമായി സമാധാന കരാറിലെത്താൻ യുക്രെയിൻ വിട്ടുവീഴ്ച ചെയ്യണം." ട്രംപ് പറഞ്ഞു.

 റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് സെലെൻസ്കിയുടെ നിലപാട്. കുപിതനായ സെലെൻസ്കി വൈറ്റ് ഹൗസ് വിട്ടതോടെ ഇരുവരുടെയും സംയുക്ത വാർത്താ സമ്മേളനവും റദ്ദാക്കി.   യുക്രെയിനിലെ അപൂർവ്വ ധാതു സമ്ബത്ത് യു.എസുമായി പങ്കിടുന്ന കരാർ സംബന്ധിച്ച ചർച്ചയ്ക്കാണ് സെലെൻസ്കി യു.എസിലെത്തിയത്.

അതേസമയം ഈ മാസം ആദ്യം സൗദി അറേബ്യയിലെ റിയാദിൽ നടന്ന ഒരു ഉച്ചകോടിയിൽ യുഎസും റഷ്യയും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തി. ആ ചർച്ചകളിൽ ഉക്രെയ്‌നിൽ നിന്നോ യൂറോപ്പിലെ മറ്റെവിടെ നിന്നോ ഉള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam