കൊച്ചി: ലൈംഗികാതിക്രമ പരാതി വ്യാജമെങ്കില്‍ സ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി.സ്ത്രീകള്‍നല്‍കുന്ന ലൈംഗികാതിക്രമ പരാതികളെല്ലാം സത്യമാകണമെന്നില്ലെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഹൈക്കോടതി.
വ്യാജപരാതിയാണ് ഉന്നയിച്ചതെന്ന് ബോധ്യമായാല്‍ പരാതിക്കാരിക്കെതിരേ നടപടിസ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
ലൈംഗികാതിക്രമ പരാതിയിലെ പ്രതിയായ കണ്ണൂർ സ്വദേശിക്ക് കർശനവ്യവസ്ഥയോടെ മുൻകൂർജാമ്യം അനുവദിച്ച ഉത്തരവിലാണ് നിർദേശം.
കാസർകോട് ബദിയടുക്ക പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിയാണ് ഒരു സ്ഥാപനത്തിലെ മാനേജരായ ഹർജിക്കാരൻ. ഇവിടെ ജീവനക്കാരിയായിരുന്ന പരാതിക്കാരിയെ ജോലിയില്‍ വീഴ്ചവരുത്തിയെന്ന കാരണത്താല്‍ പിരിച്ചുവിട്ടു.
ഇതിന്റെപേരില്‍ യുവതി ഹർജിക്കാരനെ ഭീഷണിപ്പെടുത്തിയെന്നുകാട്ടി ജനുവരി 14-ന് ബദിയടുക്ക പോലീസില്‍ പരാതിനല്‍കി. പിന്നീട് ഡിസംബർ 20-ന് ലൈംഗികതാത്പര്യത്തോടെ കൈയില്‍ കയറിപ്പിടിച്ചെന്നുകാട്ടി യുവതി ഫെബ്രുവരി ഏഴിന് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തുടർന്നാണ് യുവതി ഫോണില്‍ ഭീഷണിമുഴക്കിയതടക്കം ഹാജരാക്കി ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ ഉന്നയിച്ച പരാതിയിലും അന്വേഷണംനടത്താൻ കോടതി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്