'വിവാഹം കഴിഞ്ഞു കഷ്ട്ടിച്ചു ഒരുമാസം മാത്രം'; കോഴിക്കോട് നവവധു തൂങ്ങിമരിച്ച നിലയിൽ

FEBRUARY 28, 2025, 11:04 PM

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ വ്യക്തമാക്കുന്നത്. 

ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. മരണ കാരണം ഇതുവരെ വ്യക്തമല്ല. എന്നാൽ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam