തൃശൂർ: രക്ഷിതാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന മകൻ വീട്ടിൽ കയറേണ്ടെന്ന് ഉത്തരവിട്ട് കോടതി. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽ ജയന്തനാണ് നിർണായക ഉത്തരവിട്ടത്.
പോർക്കുളം പനയ്ക്കൽ കുരിയന്റെയും മേരിയുടെയും മകൻ റോബിനെ(39)യാണ് വീട്ടിൽ പ്രവേശിക്കുന്നത് കോടതി വിലക്കിയത്. റോബിൻ മദ്യപിച്ച് വീട്ടിലെത്തി സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് കുരിയനെയും മേരിയെയും നിരന്തരം ഉപദ്രവിക്കുമായിരുന്നു.
ഇതിന് പിന്നാലെ വീട്ടിലെ സാധനസാമഗ്രികളും ഇയാൾ മദ്യലഹരിയിൽ നശിപ്പിച്ചു. വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ റോബിൻ മാതാപിതാക്കളുമായുള്ള തർക്കത്തിനെ തുടർന്ന് വിൽക്കുകയും ചെയ്തു.മകന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് മാതാപിതാക്കൾ അഭിഭാഷകൻ സി ബി രാജീവ് മുഖേന കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഈ കേസിൽ ആണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്