ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് ശേഷം അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യ ഉന്നതതല സുരക്ഷാ അവലോകന യോഗമാണിത്.
ഫെബ്രുവരി 13ന് എന്‍ ബിരേന്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
'ആഭ്യന്തരമന്ത്രി മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ മൊത്തത്തിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് വിശദമായ വിശദീകരണം നല്‍കിയിട്ടുണ്ട്,' വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
2023 മെയ് മാസത്തിന് മുമ്പുള്ള സാധാരണ നിലയിലേക്ക് സംസ്ഥാനത്തെ ക്രമസമാധാന നില തിരികെ കൊണ്ടുവരുന്നതിലും വിവിധ ഗ്രൂപ്പുകളുടെ കൈവശമുള്ള അനധികൃതവും കൊള്ളയടിച്ചതുമായ ആയുധങ്ങള്‍ തിരികെ വാങ്ങുന്നതിലുമാണ് യോഗത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മണിപ്പൂര്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, അര്‍ദ്ധസൈനിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അനധികൃതവും കൊള്ളയടിച്ചതുമായ ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന എല്ലാവര്‍ക്കും അവ തിരികെ ഏല്‍പ്പിക്കാന്‍ ഫെബ്രുവരി 20ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്