ചെന്നൈ: കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വെറും മൂന്ന് മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാം. അതും 600 രൂപയ്ക്ക്. കേൾക്കുമ്പോൾ അതിശയകരമായി തോന്നാം, പക്ഷേ സത്യമാണ്. കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്ര അത്ര ദൂരെയല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐഐടി മദ്രാസും സ്റ്റാർട്ടപ്പ് കമ്പനിയായ വാട്ടർഫ്ലൈ ടെക്നോളജീസുമാണ് ഇത്തരമൊരു സ്വപ്ന പദ്ധതിയുമായി എത്തിയിരിക്കുന്നു. പദ്ധതി നിലവിൽ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പദ്ധതിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന 20 സീറ്റര്‍ ഇലക്‌ട്രിക് സീ ഗ്ലൈഡറുകള്‍ വികസിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. 2026 ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് കേശവ് ചൗധരി അറിയിച്ചു ഗ്രൗണ്ട് ഇഫക്റ്റ് എന്ന പ്രതിഭാസത്തിലൂടെയാണ് സീ ഗ്ലൈഡറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാറിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള വാഹനം ജലോപരിതലത്തില്‍ നിന്ന് നാല് മീറ്റര്‍ ഉയരത്തില്‍ പറക്കുമെന്നും അതുവഴി ഗ്രൗണ്ട് ഇഫക്റ്റ് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ദൂരം 1,600 കിലോമീറ്ററിലധികം വരും. വിമാനങ്ങള്‍ കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പറക്കാന്‍ 2.5 മുതല്‍ മൂന്ന് ടണ്‍ വരെ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം ഉപയോഗിക്കുന്നു.
ഇതിന് ഒരു കിലോലിറ്ററിന് ഏകദേശം 95,000 രൂപ ചിലവാകും. വാട്ടര്‍ഫ്‌ളൈയുടെ സീഗ്ലൈഡറിന് ഈ ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയും. വിംഗ്-ഇന്‍-ഗ്രൗണ്ട് ക്രാഫ്റ്റുകള്‍ എന്നാണ് ഈ ഇലക്‌ട്രിക് സീ-ഗ്ലൈഡറുകള്‍ അറിയപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്