ന്യൂഡൽഹി: അപകടത്തിൽപ്പെട്ട് യുഎസിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം ഷിൻഡെയെ സന്ദർശിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചേക്കും.
നീലം ഷിൻഡെയുടെ കുടുംബത്തിന് വിസ അനുവദിക്കാൻ യുഎസ് തയ്യാറാണെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് യുഎസ് വിദ്യാർത്ഥിനിയുടെ കുടുംബത്തിന് വിസ അനുവദിച്ചത്.
തുടർനടപടികളുടെ ഭാഗമായി നാളെ നീലം ഷിൻഡെയുടെ കുടുംബത്തിന് യുഎസ് വിസയ്ക്കുള്ള അഭിമുഖത്തിന് സ്ലോട്ട് നൽകിയിട്ടുണ്ട്. ഫെബ്രുവരി 14 ന് ആണ് ഇന്ത്യൻ വിദ്യാർത്ഥിനിയായ നീലം യുഎസിൽ വച്ച് വാഹനമിടിച്ച് അപകടത്തിൽപ്പെടുന്നത്.
മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലത്തിന്റെ നെഞ്ചിനും തലയ്ക്കും പരിക്കേൽക്കുകയും കോമയിൽ ആവുകയും ചെയ്തു. തലച്ചോറിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അനുമതി തേടിയിട്ടുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്താണ് നീലത്തിന്റെ കുടുംബത്തിന് അടിയന്തര വിസ നൽകുന്ന കാര്യം യുഎസ് പരിഗണിക്കുന്നത്. നീലത്തിന്റെ പിതാവ് തനാജി ഷിൻഡെ ആണ് യുഎസ് സർക്കാരിന്റെ അടിയന്തര വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്