പുനെ: പുനെ നഗരത്തിലെ സ്വര്‍ഗേറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവതിയെ ബലാത്സംഗം ചെയ്തതിന് ശേഷം രക്ഷപെട്ട കുറ്റവാളിക്കായുള്ള തെരച്ചില്‍ തുടരുന്നു. യുവാവ് കരിമ്പ് ചെടികള്‍ നിറഞ്ഞ വയലില്‍ ഒളിച്ചിരിക്കാമെന്ന് പോലീസ് അനുമാനിക്കുന്നു.
വിശാലമായ കരിമ്പ് പാടങ്ങളില്‍ തിരച്ചില്‍ നടത്താന്‍ പോലീസ് സ്‌നിഫര്‍ ഡോഗുകളെയും ഡ്രോണുകളും വിന്യസിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ചെടിയും 10 അടി വരെ ഉയരത്തില്‍ വളരുമെന്നതിനാല്‍ പോലീസ് സംഘങ്ങള്‍ക്ക് കൃഷിസ്ഥലത്ത് കാല്‍നടയായി തിരയുന്നത് ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ഡ്രോണുകള്‍ വിന്യസിച്ചത്.
ദത്താത്രയ രാംദാസ് ഗഡെ എന്ന പ്രതി പച്ചക്കറികള്‍ കയറ്റിയ ട്രക്കില്‍ ഒളിച്ച് നഗരത്തില്‍ നിന്നും കടന്നതായി പൊലീസ് പറയുന്നു. ന് ചുറ്റും വലിച്ചെറിഞ്ഞ വലയിലൂടെ തെന്നിമാറിയതായും വൃത്തങ്ങള്‍ പറഞ്ഞു. വസ്ത്രവും മറ്റും മാറ്റി സ്വന്തം നാട്ടിലേക്ക് ഇയാള്‍ പോയെന്നാണ് അനുമാനം.
ഇയാളെ കണ്ടെത്തുന്നതിനായി 13 പ്രത്യേക സംഘങ്ങളെ പോലീസ് രൂപീകരിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
അതേസമയം, ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പ്രതിജ്ഞയെടുത്തു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ആഹ്വാനത്തെ അദ്ദേഹം പിന്താങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്