ന്യൂഡെല്‍ഹി: മാധബി പുരി ബുച്ചിന്റെ പിന്‍ഗാമിയായി തുഹിന്‍ കാന്ത പാണ്ഡെയെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ധനകാര്യ സെക്രട്ടറിയായ, ഒഡീഷ കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡെയെ സെബിയുടെ ചെയര്‍മാനായി 3 വര്‍ഷത്തേക്ക് നിയമിച്ചതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
മുമ്പ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് & പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദീപം), ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് (ഡിപിഇ), പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്നിങ്ങനെ മൂന്ന് വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു പാണ്ഡെ.
യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (യുഎന്‍ഐഡിഒ) റീജണല്‍ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആസൂത്രണ കമ്മീഷനില്‍ (ഇപ്പോള്‍ നീതി ആയോഗ്), കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു.
ഒഡീഷ സര്‍ക്കാരിനു കീഴില്‍, ആരോഗ്യം, പൊതുഭരണം, വാണിജ്യ നികുതി, ഗതാഗതം, ധനകാര്യം എന്നീ വകുപ്പുകളില്‍ പാണ്ഡെ അഡ്മിനിസ്‌ട്രേറ്റീവ് തലവനായി സേവനമനുഷ്ഠിച്ചു.
പാണ്ഡെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്