യുഎസിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിന് വിസ അനുവദിച്ചു

FEBRUARY 28, 2025, 11:06 PM

കാലിഫോർണിയ: യുഎസിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിന് യു.എസിലേക്ക് പോകാനുള്ള അടിയന്തര വിസ ലഭിച്ചു. കുടുംബം വെള്ളിയാഴ്ച തന്നെ യു.എസിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. 35 കാരിയായ നീലം ഷിൻഡെയുടെ പിതാവിനും ബന്ധുവിനും വെള്ളിയാഴ്ച രാവിലെയാണ് വിസ അനുവദിച്ചത്.

യു.എസിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാലാവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മഹാരാഷ്ട്ര സ്വദേശി നിലം ഷിന്ദേ, ഫെബ്രുവരിയി 14നുണ്ടായ കാർ അപകടത്തിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രാത്രി ഏഴുമണിയോടെ റോഡിലൂടെ നടക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന വാഹനം നിലത്തെ ഇടിച്ചിട്ട് പോകുകയായിരുന്നു. സംഭവത്തിൽ ലോറൻസ് ഗല്ലോ (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അപകടത്തിൽ തലക്കുൾപ്പടെ ഗുരുതരമായ പരിക്കേറ്റ നിലം ഷിന്ദേ കോമയിൽ തുടരുകയാണ്. അപകടമുണ്ടായി 48 മണിക്കൂറിനുളളിൽ നിലത്തിന്റെ കുടുംബം വിസക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ വിസാ നടപടികൾക്കായുളള അഭിമുഖത്തിനുളള സമയം 2026ലേക്കാണ് ലഭിച്ചത്. ഫെബ്രുവരി 14 ന് കലിഫോർണിയയിലെ സാക്രമെന്റോയിലാണ് അപകടം നടന്നത്. 

vachakam
vachakam
vachakam

അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി. തലയിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. മാസ്റ്റർ ഓഫ് സയൻസ് വിദ്യാർഥിനിയായ ഷിന്ദേ കഴിഞ്ഞ നാല് വർഷമായി യുഎസിലാണ്. 

അപകടവിവരം അറിഞ്ഞതു മുതൽ അടിയന്തര വിസയ്ക്കായി കുടുംബം ശ്രമിച്ചുക്കുന്നുണ്ടായിരുന്നു.14 ദിവസത്തിനുശേഷമാണ് പിതാവിനും കുടുംബത്തിനും യുഎസ് അടിയന്തര വിസ അനുവദിച്ചത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam