ട്രംപിന്റെ പുതിയ തീരുവ ഭീഷണിയെ ശക്തമായി എതിർത്തു ചൈന. ആവശ്യമായി വന്നാൽ പ്രതികരിക്കുമെന്ന് ആണ് ചൈനയുടെ പ്രഖ്യാപനം. യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവ ചുമത്തുമെന്ന ഭീഷണി ഉയർത്തിയതിന് പിന്നാലെ ആണ് ശക്തമായി എതിർക്കുന്നതായും ആവശ്യമായാൽ പ്രതികരിക്കുമെന്നും ചൈനയുടെ വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
"യു.എസ്. അതിന്റെ നിലപാട് കടുപ്പിച്ചാൽ, ചൈന നിയമാനുസൃതമായ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ എല്ലാ നടപടികളും കൈക്കൊള്ളും" എന്ന് വാണിജ്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
"യു.എസ്. വീണ്ടും പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സമന്വയത്തിനുള്ള ശരിയായ വഴി തിരികെ കൈക്കൊള്ളുകയും തുല്യനിലയിൽ സമാവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകുകയും വേണം" എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം ഈ പ്രസ്താവനയ്ക്ക് മുമ്പ്, ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചത് മാർച്ച് 4 മുതൽ ചൈനീസ് ഇറക്കുമതികൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന് ആയിരുന്നു. പുതിയ തീരുവ ഫെബ്രുവരി 4-ന് പ്രഖ്യാപിച്ച 10% അധിക തീരുവയ്ക്കു മേലായി വരികയാണ് എന്നതാണ് ശ്രദ്ധേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്