കാസര്‍കോട്: കാസര്‍കോട് വാട്സ്ആപ്പിലൂടെ 21 വയസുകാരിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി റിപ്പോർട്ട്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം 21 നാണ് പ്രവാസിയായ നെല്ലിക്കട്ട സ്വദേശിയായ അബ്ദുല്‍ റസാഖ് യുഎഇയില്‍ നിന്ന് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യുവതിയുടെ പിതാവിന്‍റെ വാട്സ്ആപ്പിലാണ് മുത്തലാഖ് ചൊല്ലിയുള്ള ശബ്ദ സന്ദേശം ലഭിച്ചത്.
അതേസമയം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചുവെന്ന് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി. 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്ന് പെണ്‍കുട്ടിയുടെ പിതാവും ആരോപണം ഉന്നയിച്ചു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്