ഷിക്കാഗോ: നോർത്ത്അമേരിക്കയിലെ പ്രവാസി മലയാളികൾ ഏറെ നിവസിക്കുന്ന ഷിക്കാഗോയിലെ ആദ്യകാല മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ പുതിയ പ്രവർത്തനവർഷ ഉദ്ഘാടനം മാർച്ച് 15 ശനിയാഴ്ച നടക്കും. ഡെസ്‌പ്ലെയ്ൻസിലുള്ള ക്‌നാനായ സെന്ററിലാണ് ഉദ്ഘാടനം നടക്കുക.
പ്രസിഡന്റ് ജോയ് പീറ്റേഴ്‌സ് ഇണ്ടിക്കുഴി അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ വച്ച് സെന്റ് മേരീസ് ഇടവകവികാരി ഫാ. സിജുമുടക്കോടിൽ ഉദ്ഘാടനം നിർവഹിക്കും. എഴുത്തുകാരനും യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി മുൻ അദ്ധ്യാപകനും ശാസ്ത്രഗവേഷകനും കേരളസാഹിത്യ അക്കാഡമി അവാർഡു ജേതാവുമായ എതിരൻ കതിരവൻ മുഖ്യപ്രഭാഷണം നടത്തും.
പുതിയ ഭാരവാഹികളായ ജോയ് പീറ്റേഴ്‌സ് ഇണ്ടിക്കുഴി, പ്രെജിൽ അലക്‌സാണ്ടർ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോസി കുരിശിങ്കൽ, ഷാനി എബ്രാഹം, ജോർജ്മാത്യു, ലിൻസ് താന്നിച്ചുവട്ടിൽ, ആനീസ് സണ്ണി മേനാമറ്റം എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്