ന്യൂയോര്‍ക്ക്: തീപിടിച്ച സ്‌കൂള്‍ ബസില്‍ നിന്നും ബസില്‍ ഉണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും രക്ഷിച്ച് ഡ്രൈവര്‍. വ്യാഴാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്.
ഒഹായോയിലെ ക്ലീവ്ലാന്‍ഡ് ഹൈറ്റ്സിലെ മോണ്ടിസെല്ലോ മിഡില്‍ സ്‌കൂളിലേക്ക് 15 വിദ്യാര്‍ത്ഥികളെ കൊണ്ടുവരികയായിരുന്നു ബസിന്റെ പിന്‍ചക്രങ്ങളിലൊന്നില്‍ തീപിടിക്കുകയായിരുന്നു. സ്‌കൂള്‍ ജില്ലാ സൂപ്രണ്ട് ലിസ് കിര്‍ബിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
ക്ലീവ്ലാന്‍ഡ് ഹൈറ്റ്സ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പങ്കിട്ട സംഭവത്തിന്റെ ഫോട്ടോകള്‍ ബസിന്റെ ജനാലകളില്‍ നിന്ന് തീ പടരുന്നത് കാണിക്കുന്നുണ്ട്. തീ ഏതാണ്ട് മുഴുവന്‍ വാഹനത്തെയും വിഴുങ്ങിയിരുന്നു. തുടര്‍ന്ന് ബസ് വശത്തേക്ക് മറിയുകയായിരുന്നു.
ബസ് ഡ്രൈവര്‍ വിദ്യാര്‍ത്ഥികളെ വേഗത്തില്‍ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ജില്ലാതല വാര്‍ഷിക ബസ് ഒഴിപ്പിക്കല്‍ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ത്ഥികളെ അടിയന്തരാമായി സജ്ജമാക്കിയതെന്ന് ഡ്രൈവര്‍ കിര്‍ബി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ശാന്തമായി പ്രതികരിച്ചുവെന്നും സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ഡ്രൈവറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആരും അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയെന്നും അഗ്‌നിശമന സേനയും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്