വാഷിംഗ്‌ടൺ : ചൈനയ്ക്കുമേലുള്ള തീരുവ ഇരട്ടിയാക്കുമെന്നും മെക്സിക്കോയ്ക്കും കാനഡയ്ക്കും മേൽ ചുമത്തിയിരിക്കുന്ന തീരുവകൾ മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ്.
കാനഡയ്ക്കും മെക്സിക്കോയ്ക്കും 25% തീരുവയും ചൈനീസ് ഇറക്കുമതിക്ക് 10% അധിക നികുതിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
“മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും മയക്കുമരുന്ന് ഇപ്പോഴും വളരെ ഉയർന്നതും അസ്വീകാര്യവുമായ തലങ്ങളിൽ നമ്മുടെ രാജ്യത്തേക്ക് ഒഴുകുന്നു,” ട്രംപ് വ്യാഴാഴ്ച രാവിലെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു.
മുന്‍ വര്‍ഷത്തെ കണക്ക് പ്രകാരം യു എസിലേക്ക് ഏറ്റവുമധികം സ്റ്റീല്‍ കയറ്റിയയക്കുന്ന രാജ്യം കാനഡയാണ്. ബ്രസീല്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലെന്നാണ് അമേരിക്കന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (എ ഐ എസ് ഐ) കണക്കുകള്‍ വ്യക്തമാക്കുന്നത്. യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്റെ 40 ശതമാനവും കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് പത്ത് ശതമാനവും നികുതി ചുമത്തിയിരുന്നു.
ഈ താരിഫുകൾ നടപ്പിലാക്കിയാൽ, മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങൾ യുഎസിനെതിരെ പ്രതികാര താരിഫ് ചുമത്താനുള്ള സാധ്യതയുണ്ട്. ഇത് ആഭ്യന്തര വ്യവസായങ്ങളെ ദോഷകരമായി ബാധിക്കും.
എല്ലാ ചൈനീസ് ഇറക്കുമതികളിലും പ്രാരംഭ 10% താരിഫ് പ്രാബല്യത്തിൽ വന്നതിനുശേഷം, ചിലതരം കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുൾപ്പെടെ ചൈനയിലേക്കുള്ള അമേരിക്കൻ കയറ്റുമതിക്ക് 15% നികുതിയും അസംസ്കൃത എണ്ണ, കാർഷിക യന്ത്രങ്ങൾ, വലിയ ഡിസ്പ്ലേസ്മെന്റ് കാറുകൾ, പിക്കപ്പ് ട്രക്കുകൾ എന്നിവയ്ക്ക് 10% തീരുവയും ചുമത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്