ഷിക്കാഗോ: മൂന്നാം വർഷത്തിലേക്ക് കടക്കുന്ന S90 ക്ലബ് ഓഫ് ഷിക്കാഗോയുടെ നവനേതൃത്വത്തിന്റെ സ്ഥാനമേറ്റെടുക്കലും വാലന്റൈൻസ് ഡേ സെലിബ്രേഷനും ഷിക്കാഗോ ക്‌നാനായ കമ്യൂണിറ്റി സെന്ററിൽ വർണോജ്വലമായി സമാപിച്ചു.
പ്രശസ്ത ഗായകൻ വിജയ് യേശുദാസ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബിന്റെ പ്രസിഡന്റ് ജിബിറ്റ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. നിരവധി ആളുകൾ പങ്കെടുത്ത പരിപാടി ഏവർക്കും നല്ലൊരുസംഗീതസായാഹ്നമേകി.
1990 നും 1999 നും മദ്ധ്യേ ജനിച്ച ഒരുപറ്റം മലയാളി യുവാക്കൾ ഷിക്കാഗോയിൽ 3 വർഷം മുമ്പ് സ്ഥാപിച്ചതാണ് ട90 ക്ലബ് ഓഫ് ഷിക്കാഗോ. നാട്ടിലും അമേരിക്കയിലും ആയി ചാരിറ്റി പ്രവർത്തനങ്ങൾ, ഫാമിലി ആന്റ് ഫ്രണ്ട്‌സ് ഗാദറിങ്‌സ്, കമ്മ്യൂണിറ്റി ഇവന്റ്‌സ് മുതലായവയാണ് ഈ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് അടുത്ത 2 വർഷത്തേക്കുള്ള പുതിയ ഭരണ സമിതി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. പുതിയതായി ഈ ക്ലബ്ബിലേക്ക് 3 വിമെൻസ് കോ-ഓർഡിനേറ്റഴ്‌സിനെയും തിരഞ്ഞെടുത്തു.
പരിപാടിയിൽ വിജയ് യേശുദാസ് അദ്ദേഹത്തിന്റെ കഴിഞ്ഞ 25 വർഷങ്ങളിലെ ഓർമകൾ പങ്കുവെച്ചു. നിരവധി മനോഹരഗാനങ്ങൾ ആലപിച്ച് അദ്ദേഹം ഈയൊരു സായംസന്ധ്യയെ അവിസ്മരണീയമാക്കി.
ഷിബു കിഴക്കേകുറ്റ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്