മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം; ഹാക്ക്മാന്‍റെയും ഭാര്യയുടെയും മരണത്തില്‍ ഉത്തരം കിട്ടാതെ പോലീസ് 

FEBRUARY 28, 2025, 9:28 PM

സാൻ ഫ്രാൻസിസ്കോ: ഹോളിവുഡ് നടൻ ജീൻ ഹാക്മാന്‍റെയും (95) പിയാനിസ്റ്റായ ഭാര്യ ബെറ്റ്സി അരക്കാവയുടെയും (65) മരണത്തില്‍ ദുരൂഹത. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. മൃതദേഹങ്ങള്‍ അഴുകാൻ തുടങ്ങിയ നിലയിലായിരുന്നു.

വിഷവാതകം ശ്വസിച്ചായിരിക്കാം മരണമെന്നു സംശയമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. വീടിന്‍റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അതേസമയം, വീട്ടില്‍നിന്ന് ഒന്നും മോഷണം പോയിട്ടില്ല. 

ബുധനാഴ്ച ഉച്ചയ്ക്ക് ഇരുവരെയും സാന്താ ഫേ നഗരത്തിലെ വസതിയില്‍ മരിച്ച നിലയില്‍ അമേരിക്കൻ പോലീസ് കണ്ടെത്തുകയായിരുന്നു. മരണകാരണം ഇതുവരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇവരുടെ  വീട്ടില്‍ പതിവായി അറ്റകുറ്റപ്പണികള്‍ക്ക് വന്ന  രണ്ടു പേരാണു മൃതദേഹങ്ങള്‍ ആദ്യമായി കണ്ടത്. 

vachakam
vachakam
vachakam

ഹാക്മാന്‍റെ ശരീരം അടുക്കളയ്ക്കടുത്തുള്ള മുറിയിലായിരുന്നു. സമീപത്ത് ഗുളികള്‍ ചിതറിക്കിടന്നിരുന്നു. പെട്ടെന്നു കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് നിഗമനം. ബെറ്റ്സിയുടെ മൃതദേഹം ബാത്ത്റൂമിലായിരുന്നു. ഇവരുടെ ഒരു നായയുടെ ജഡവും വീട്ടിനുള്ളില്‍ കണ്ടെത്തി. പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam