ഡൽഹി: ആദായനികുതി മാനദണ്ഡങ്ങളിൽ ഭേദഗതി. വരുമാനം വെളിപ്പെടുത്തുന്നതിന് കൂടുതല്‍ സുതാര്യത ഏര്‍പ്പെടുത്തുന്നതിനായാണിത്.
ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇനി മുതല്‍ കൃത്യമായി കാണിക്കേണ്ടത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് പുതിയ റിപ്പോര്‍ട്ടിംഗ് ഫോമുകള്‍ അവതരിപ്പിച്ചു
ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകള്‍ , റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് , ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്നിവ പോലുള്ള ബിസിനസ് ട്രസ്റ്റുകള്‍ക്ക് പാസ്-ത്രൂ സ്റ്റാറ്റസ് ഉണ്ട്. അതായത് ഇവയ്ക്ക് കോര്‍പ്പറേറ്റ് നികുതി ബാധകമല്ല.
പകരം ഈ ട്രസറ്റുകളില്‍ നിക്ഷേപകര്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാന വിഹിതത്തിന് നേരിട്ട് നികുതി ചുമത്തുന്നു. ബിസിനസ് ട്രസ്റ്റ് വരുമാനം വെളിപ്പെടുത്തുന്ന ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഈ വരുമാന പ്രസ്താവന ഓണ്‍ലൈനായി ഫയല്‍ ചെയ്യണമെന്നും ഭേദഗതി ചെയ്ത മാനദണ്ഡങ്ങള്‍ പറയുന്നു. നവംബര്‍ 30 എന്ന തീയതിയില്‍ നിന്നും ജൂണ്‍ 15 ലേക്ക് വരുമാന വിവരങ്ങള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്