ലഖ്നൗ: ബുധനാഴ്ച്ച രാത്രിയോടെ അവസാനിച്ച മഹാ കുംഭമേളയുടെ വരുമാനക്കണക്കുകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ചരക്കുകളിലൂടെയും സേവനങ്ങളിലൂടെയും 3 ലക്ഷം കോടി രൂപയുടെ (ഏകദേശം 360 ബില്യൺ ഡോളർ) വരുമാനമാണ് ഉണ്ടായതെന്ന് കണക്ക്.
അടുത്തിടെ നടന്ന ഫിനാന്‍ഷ്യല്‍ ഇവന്റുകളില്‍ ഏറ്റവും വലുതെന്നാണ് കുംഭ മേളയെ കണക്കാക്കുന്നത്. അതായത് 3 ലക്ഷം കോടി രൂപയോളമാണ് മഹാ കുംഭമേളയ്ക്ക് ശേഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വരുമാനം ലഭിക്കുന്നത്. മഹാകുംഭമേള സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്താന്‍ സഹായിക്കുമെന്ന് നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്