മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം, അപരിചിതര്‍ക്ക് നല്‍കില്ലെന്ന് സര്‍വകലാശാല

FEBRUARY 27, 2025, 9:19 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്ന് ഡല്‍ഹി സർവകലാശാല. എന്നാല്‍, അപരിചിതരെ കാണിക്കാൻ കഴിയില്ലെന്ന് സർവകലാശാല ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

തങ്ങള്‍ക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ല. 1978ലെ ബി.എ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം. പക്ഷെ രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്ന് ഡല്‍ഹി സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു.

1978ല്‍ മോദി പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന സർവകലാശാലയോട് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങള്‍ കൈമാറാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നല്‍കിയിരുന്നു. 2017ലെ ഈ നടപടിക്കെതിരെ ഡല്‍ഹി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയില്‍ വിധി പറയാൻ മാറ്റി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam